സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശയില്‍ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് പലിശ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ വന്നത്. രാജ്യത്തെ മറ്റ് ബാങ്കുകളും പലിശ നിരക്കില്‍ വരും ദിവസങ്ങളില്‍കുറവ് വരുത്തിയേക്കും, നിക്ഷേപ പലിശ നിരക്ക് കുറച്ച സാഹചര്യത്തില്‍ വായ്പ പലിശ നിരക്കുകളും  ബാങ്കുകള്‍ കുറച്ചേക്കാനാണ് സാധ്യത.