Asianet News MalayalamAsianet News Malayalam

കീശചോരാതെ ജീവിക്കാന്‍ ഏറ്റവും മികച്ചത് ബംഗളൂരുവും ചെന്നൈയും

  • ലോകത്തെ ഏറ്റവും ജീവിത ചിലവ് കൂടിയ നഗരം സിങ്കപ്പൂര്‍
  • പാകിസ്ഥാന്‍ നഗരമായ കറാച്ചി ആറാം സ്ഥാനത്ത്
world most cheaper cities in India

ദില്ലി: ലോകത്തെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ  ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് നഗരങ്ങള്‍. ദില്ലി, ബംഗളൂരു, ചെന്നൈ എന്നിവയാണ് ആ മൂന്ന് നഗരങ്ങള്‍. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് (ഇ.ഐ.യു.) ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. 

ഇ.ഐ.യു. പഠനങ്ങള്‍ പ്രകാരം ലോകത്തെ ഏറ്റവും ജീവിത ചെലവ് കൂടിയ നഗരം സിങ്കപ്പൂരാണ്. 2017 - 18 ലെ ലോകത്തെ വിവിധയിടങ്ങളിലെ വ്യക്തിജീവതത്തിന്‍റെ ചെലവുകളെക്കുറിച്ച് വിശദമായി പഠിച്ചാണ് ഇ.ഐ.യു. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ടില്‍ നിന്ന്  ഏഷ്യന്‍ നഗരങ്ങളാണ് ഏറ്റവും ജീവിത ചെലവ് കുറഞ്ഞ ഇടങ്ങള്‍. 

റിപ്പോര്‍ട്ടില്‍ ബംഗളൂരുവിന് അഞ്ചാം സ്ഥാനവും ചെന്നൈയ്ക്ക് ഏട്ടാം സ്ഥാനവും ദില്ലിയ്ക്ക് 10-ാം സ്ഥാനവും നല്‍കുന്നു. പാകിസ്ഥാന്‍ നഗരമായ കറാച്ചി ആറാം സ്ഥാനം നേടി. വ്യക്തികള്‍ക്ക് ലഭിക്കുന്ന ശമ്പളം, വാസഗൃഹങ്ങള്‍ക്കായി ചെലവാക്കുന്ന പണം, ഭക്ഷണത്തിനായുളള ചെലവുകള്‍, ഗ്രാമങ്ങളുടെ നഗരവുമായുളള ഇഴയടുപ്പം, റീടെയ്ല്‍ സംവിധാനങ്ങളുടെ സാമിപ്യം എന്നിവയാണ് പഠനത്തിനായി തെരഞ്ഞെടുത്ത മാനദണ്ഡങ്ങള്‍.  

Follow Us:
Download App:
  • android
  • ios