മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) സേവിംഗ്സ് അക്കൗണ്ടിന്‍റെയും സ്ഥിരം നിക്ഷേപത്തിന്‍റെയും പലിശാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 

പിഎന്‍ബിയുടെ വെബ്സൈറ്റ് പ്രകാരം സ്ഥിര നിക്ഷേപ പലിശാ നിരക്കില്‍ 0.25 ശതമാനത്തിന്‍റെ വരെ കുറവുണ്ടായിട്ടുണ്ട്. റിസര്‍വ് ബാങ്ക് നാളെ പുതിയ വായ്പ നയം പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഈ നടപടി.