Asianet News MalayalamAsianet News Malayalam

പെൻഷൻ ഇല്ലെന്ന് കരുതി ടെൻഷൻ വേണ്ട; മുതിർന്ന പൗരൻമാർക്ക് മാസവരുമാനം ഉറപ്പാക്കുന്ന അഞ്ച് സ്കീമുകളിതാ

നിരവധി നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെന്റ് വർഷങ്ങളിൽ പ്രതിമാസ വരുമാനം നേടുന്നതിനായുള്ള, അഞ്ച് നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം

5 investment options that can help senior citizens earn monthly income during retirement APK
Author
First Published Sep 11, 2023, 4:27 PM IST

റിട്ടയർമെന്റ് കാലത്ത് സുരക്ഷിതവരുമാനം ലഭിക്കുകയാണെങ്കിൽ വലിയ ആശങ്കകളില്ലാതെ  ജീവിക്കാം. റിസ്‌ക് എടുക്കാൻ താൽപര്യമുള്ളവർക്കും താൽപര്യമില്ലാത്തവർക്കുമൊക്കെയായി  നിരവധി നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെന്റ് വർഷങ്ങളിൽ പ്രതിമാസ വരുമാനം നേടുന്നതിനായുള്ള, അഞ്ച് നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം

സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം

അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. വിരമിക്കൽ വർഷങ്ങളിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുന്ന നിശ്ചിത വരുമാനം ഈ സ്‌കീമിലൂടെ നിക്ഷേപകരുടെ  കൈകളിലെത്തും. നിലവിൽ 8.20 ശതമാനമാണ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക്

അഞ്ച് വർഷമാണ് പദ്ധതി കാലാവധി. എന്നാൽ, ഒരു വർഷം പൂർത്തിയായതിന് ശേഷം പണം പിൻവലിക്കാം, ഇതിനായ പിഴ അടക്കേണ്ടിവരും  ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം.

ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

ചെറുകിട സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയ്ക്ക് അഞ്ച് വർഷത്തെ നിക്ഷേപ കാലാവധിയുണ്ട്.  പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വ്യക്തിക്ക് നിലവിൽ പരമാവധി 9 ലക്ഷം രൂപയും, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം.നികുതി നിക്ഷേപത്തിനും പലിശയ്ക്കും നികുതി ഇളവുകളൊന്നും ലഭിക്കാത്തൊരു ലഘു സമ്പാദ്യ പദ്ധതിയാണിത്. മാസത്തിൽ ലഭിക്കുന്ന പലിശ നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ഈടാക്കും.7.40 ശതമാനമാണ് നിലവിലെ പലിശനിരക്ക്

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

റിസ്ക് കുറഞ്ഞ, സ്ഥിരവരുമാനം ഉറപ്പുനൽകുന്ന നിക്ഷേപപദ്ധതിയാണ് ബാങ്ക് എഫ്ഡികൾ . മിക്ക ബാങ്കുകളും  മുതിർന്ന പൗരന്മാർക്ക് വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക്   സാധാരണ പലിശ നിരക്കുകളേക്കാൾ 0.50 ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട് സ്ഥിരനിക്ഷേപ പലിശ നിക്ഷേപകർക്ക്  പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ  കൃത്യമായ ഇടവേളകളിലാണ് നൽകുന്നത്. എസ്ബിഐ വീ കെയർ,  സ്കീം പോലെ ആകർഷകമായ പലിശനിരക്കിൽ വിവിധ ബാങ്കുകൾ മുതിർന്ന പൗരൻമാർക്ക് മാത്രമായി സ്പെഷ്യൽ സ്കീമുകൾ നടത്തുന്നുണ്ട്.

ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

മ്യൂച്വൽ ഫണ്ടുകൾ

ദീർഘകാല നിക്ഷേപങ്ങലാണ് തിരയുന്നതെങ്കിൽ അത്തരക്കാർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഒരു കൈനോക്കാം. ഇക്വറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലത്തേക്ക് മികച്ച വരുമാനം ഉണ്ടാക്കും. . നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ഇക്വിറ്റി, ഡെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം.  പ്രതിമാസം നിശ്ചിതതുക ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ . റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് ലാര്‍ജ് കാപ് ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട്്, മന്ത്‌ലി ഇന്‍കം പ്ലാന്‍ എന്നിവയില്ലും നിക്ഷേപിക്കാം. ഓർക്കുക നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും, നിക്ഷേപത്തിൻമേലുള്ള  അപകടസാധ്യത യെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ

കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതിയായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻ എസ് സി) പലിശ നിരക്കുമായി ആർബിഐ സേവിംഗ്‌സ് ബോണ്ടുകളുടെ പലിശനിരക്കിന് ബന്ധമുണ്ട്. എൻ എസ് സി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 0.35 ശതമാനം കൂടുതലായിയിരിക്കും ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് . എൻഎസ് സി പലിശ നിരക്കിലെ ഏത് മാറ്റവും ആർബിഐ ബോണ്ടിന്റെ പലിശ നിരക്കിലും പ്രതിഫലിക്കും.ഓരോ ആറുമാസം കൂടുമ്പോഴാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുന്നത്. എന്നാൽ മൂന്നുമാസം കൂടുമ്പോഴാണ് എൻഎസ് സി പലിശനിരക്ക് പുതുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios