Asianet News MalayalamAsianet News Malayalam

റിസർവ് ബാങ്ക് സ്വർണ ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം: ഏഴാം ഘട്ടവിൽപ്പന ആരംഭിച്ചു

ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കാം. 

rbi gold bond seventh stage sale begins
Author
Thiruvananthapuram, First Published Oct 12, 2020, 6:17 PM IST

തിരുവനന്തപുരം: 2020- 21 സാമ്പത്തിക വർഷത്തെ ഏഴാം ഘട്ട സ്വർണ ബോണ്ടുകളുടെ വിൽപ്പന ഒക്ടോബർ 12 ന് ആരംഭിച്ചു. ഈ മാസം 16 ന് വിൽപ്പന അവസാനിക്കും. ഇഷ്യു വില 5051 രൂപയാണ്.

ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കാം. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. മച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും അഞ്ച് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാം. 2.5 ശതമാനം പലിശയാണ് റിസർവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയിൽ ഇഷ്യു ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ബോണ്ടുകൾ സ്റ്റോക്ക് എക്സേഞ്ചുകൾ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക  നിയന്ത്രണത്തിന്റെ ഭാഗമായി അഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വർണ ബോണ്ട് പദ്ധതി റിസർവ് ബാങ്ക് ആരംഭിച്ചത്. നാല് കിലോഗ്രാം സ്വർണം വരെ വ്യക്തികൾക്കും കുടുംബങ്ങൾക്കും വാങ്ങാം. ട്രസ്റ്റുകൾക്ക് പരമാവധി 20 കിലോഗ്രാം വരെ വാങ്ങാം.

Follow Us:
Download App:
  • android
  • ios