Asianet News MalayalamAsianet News Malayalam

നിങ്ങളുടെ വലിയ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ എസ്ഐപി മ്യൂച്വല്‍ ഫണ്ട്

മികച്ച ആനുകൂല്യങ്ങൾ കൈവരിക്കാവുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാര്‍ഗമാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ

sip mutual fund an investor to invest a fixed amount regularly in a mutual fund scheme
Author
Trivandrum, First Published Jul 18, 2019, 1:54 PM IST

ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെയാണ് ഭാവി ജീവിതത്തിലേക്കുള്ള സുരക്ഷിതമായ സമ്പാദ്യം നാം ഉണ്ടാക്കാറുള്ളത്. അതില്‍ നമ്മുടെ സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. എന്നാല്‍ വലിയ ഒരുകൂട്ടം ആളുകൾക്കും എവിടെ, എങ്ങനെ, എത്ര നിക്ഷേപിക്കണം എന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ല.നേരിട്ടുള്ള ഓഹരി നിക്ഷേപം ബുദ്ധിമുട്ടായാണ് പലരും കാണുന്നത്. ഇവിടെയാണ് ജനങ്ങൾക്ക് സുരക്ഷിതമായി, മികച്ച ആനുകൂല്യങ്ങളോടെ എല്ലാ ഗുണങ്ങളും കൈവരിക്കാവുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാര്‍ഗമായ എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ഉള്ളത്. sip mutual fund an investor to invest a fixed amount regularly in a mutual fund scheme

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ കല്യാണം, ജോലിയില്‍ നിന്ന്  വിരമിച്ച ശേഷമുള്ള നിങ്ങളുടെ  ജീവിത സ്വപ്നങ്ങൾ എല്ലാം സുരക്ഷിതമാക്കാൻ മികച്ച സമ്പാദ്യമാര്‍ഗമാണ് എസ്ഐപി വാഗ്ദാനം ചെയ്യുന്നത്. വരുമാനത്തിൽ നിന്ന്‌ ചെലവുകളെല്ലാം കഴിഞ്ഞ്‌ മിച്ചം പിടിക്കുന്ന തുകയിൽ ചെറിയൊരു ഭാഗം എസ്‌ഐപി എന്ന ദീർഘകാല നിക്ഷേപത്തിനായി മാറ്റുന്നതോടെ നിങ്ങളുടെ ജീവിത സ്വപ്നങ്ങൾക്കാണ് നിറം പിടിക്കുന്നത്. പ്രതി മാസം1000 രൂപ നിങ്ങൾ നിക്ഷേപം നടത്തിയാല്‍ അത് 10 രൂപ വീതം വിലയുള്ള 100 യൂണിറ്റായി വിഭജിക്കും  അങ്ങനെ വിവിധ രൂപത്തിലുള്ള ഇൻവെസ്റ്റ് വഴി ദീർഘകാലത്തേക്കായി നിക്ഷേപം നടത്തുമ്പോൾ നല്ല വരുമാനം ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുന്നു.

നിക്ഷേപകരിൽ‌ എസ്ഐപി മ്യൂച്വല്‍ ഫണ്ട്  ജനപ്രിയമാവാനുള്ള കാരണങ്ങൾ

1) ഒരാൾക്ക് പ്രതിമാസം 500 രൂപ വരെ കുറഞ്ഞ ഒരു എസ്‌ഐ‌പി ആരംഭിക്കാൻ കഴിയും
2) ദീർഘകാലത്തേക്കായി നിക്ഷേപം നടത്തുമ്പോൾ  നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു

*മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപത്തെ സംബന്ധിച്ച എല്ലാ രേഖകളും സ്കീമുകളും   വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം നിക്ഷേപിക്കുക

 

Follow Us:
Download App:
  • android
  • ios