മുംബൈ: അനില്‍ അംബാനിക്ക് ഒടുവില്‍ ശതകോടീശ്വരപ്പട്ടവും നഷ്ടമായി. അനില്‍ അംബാനി ഉടമയായ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ കീഴിലുളള കമ്പനികളുടെ മൊത്ത വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴെ എത്തിയതോടെയാണ് അദ്ദേഹത്തിന് പദവി നഷ്ടമായത്. 

2008 ല്‍ 4,200 കോടി ഡോളര്‍ ആസ്തിയോടെ ലോകത്തെ ആറാമത്തെ വലിയ കോടീശ്വരനായിരുന്നു അനില്‍ ധീരുഭായ് അംബാനി. ജേഷ്ഠന്‍ മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിഭജിച്ചതിന് പിന്നാലെ ഗ്രൂപ്പിനെ പെട്ടെന്ന് വളര്‍ത്താനായി ശതകോടികള്‍ വായ്പയെടുത്തതാണ് അനിലിനെ പ്രതിസന്ധിയിലാക്കിയത്. 

ഉടമസ്ഥതതയിലുളള നിരവധി കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചതും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ തകര്‍ച്ചയും മൂലം അനില്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.