Asianet News MalayalamAsianet News Malayalam

ബാങ്കുകള്‍ വിതരണം ചെയ്യുന്ന കാര്‍ഷിക വായ്പ്പകള്‍; സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ

അടുത്ത സാമ്പത്തിക വർഷം കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കായി 1.6 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ നീക്കിവച്ചത്. ഇതിന് പുറമെയാണ് 15 ലക്ഷം കോടി വായ്പയായി ബാങ്കുകൾ വഴി അനുവദിക്കാനുള്ള നീക്കം

central govt to strictly observe agricultural loans through banks
Author
Delhi, First Published Feb 15, 2020, 10:34 PM IST

ദില്ലി: രാജ്യത്തെ ബാങ്കുകൾ വിതരണം ചെയ്യുന്ന കാർഷിക വായ്പകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി കാർഷിക വായ്പകൾ വിതരണം ചെയ്യണമെന്ന നിർദ്ദേശം ലക്ഷ്യത്തിലെത്തുന്നുണ്ടോയെന്ന് അറിയാനാണിത്.

അടുത്ത സാമ്പത്തിക വർഷം കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കായി 1.6 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ നീക്കിവച്ചത്. ഇതിന് പുറമെയാണ് 15 ലക്ഷം കോടി വായ്പയായി ബാങ്കുകൾ വഴി അനുവദിക്കാനുള്ള നീക്കം. 2022ഓടെ രാജ്യത്തെ
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ലക്ഷ്യത്തിലെത്തിക്കാനാണ് ഇത്.

പിഎം കിസാൻ പദ്ധതിക്ക് 75,000 കോടിയാണ് കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്നത്. സാധാരണയായി ഒൻപത് ശതമാനമാണ് കാർഷിക വായ്പയുടെ പലിശ നിരക്ക്. എന്നാൽ, രണ്ട് ശതമാനം പലിശ കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നുണ്ട്. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പയ്ക്ക് ഏഴ് ശതമാനമാണ് പലിശ.

ഹിന്ദു ഇന്ത്യ, മുസ്‍ലിം ഇന്ത്യ എന്നീ ആശയങ്ങള്‍ തള്ളിക്കളഞ്ഞാണ് ഭരണഘടന നിര്‍മ്മിച്ചത്: ജസ്റ്റിസ് ചന്ദ്രചൂഡ്

വിജയത്തോടെ വിടചൊല്ലി; അവസാന ഹോം മത്സരത്തില്‍ ബംഗലുരുവിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ്

Follow Us:
Download App:
  • android
  • ios