കൊച്ചി: മുത്തൂറ്റ് ഫിനാൻസിനെതിരെ സിഐടിയു ജീവനക്കാർ നടത്തുന്ന സമരം 14 ദിവസം പിന്നിടുന്നു. സമരത്തിന്റെ ഭാഗമായി എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയു ഉപരോധസമരം നടത്തുകയാണ്. 

ജോലിക്കെത്തിയ ജീവനക്കാർക്കും ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. സമരം ചെയ്യാത്തവരെ പോലും ഓഫീസിനുള്ളിലേക്ക് സിഐടിയു പ്രവേശിപ്പിക്കുന്നില്ലെന്ന് മുത്തൂറ്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേറ്റീവ് ഹെഡ് ബാബു ജോൺ അറിയിച്ചു.