Asianet News MalayalamAsianet News Malayalam

നിരവധി ക്രിമിനല്‍ കേസുകൾ, മയക്കുമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പാ നിയമപ്രകാരമുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കൂരാച്ചുണ്ട് പോലീസാണ് ജിബിന്‍ ജോര്‍ജ്ജിനെതിരെ നടപടിയെടുത്തത്.

man accused in many criminal cases including drug abuse jailed in kozhikode under KAPA act
Author
First Published May 10, 2024, 7:05 PM IST

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നാട്ടില്‍ നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്ന യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലഹരി മരുന്ന് ഉപയോഗം ഉൾപ്പെടെ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനിക്കല്‍ കല്ലാനോട് ജിബിന്‍ ജോര്‍ജ്ജിനെയാണ് അറസ്റ്റ് ചെയ്തത്. 

കാപ്പാ നിയമപ്രകാരമുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കൂരാച്ചുണ്ട് പോലീസാണ് ജിബിന്‍ ജോര്‍ജ്ജിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കല്ലാനോട് ടൗണില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ജിബിന്‍ ജോര്‍ജ്ജിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൂരാച്ചുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, സബ് ഇൻസ്പെക്ടർമാരായ മനോജന്‍, അംഗജന്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രഞ്ജിഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോജന്‍, പൊലീസ് ഡ്രൈവര്‍ നിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read also: എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios