2019-20 സാമ്പത്തിക വർഷത്തിൽ (2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ) ജിഡിപി 4.2 ശതമാനം വളർച്ച നേടിയതായി ഫിച്ച് റേറ്റിം​ഗ്സ് കണക്കാക്കുന്നു. 

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്. -10.50 ശതമാനത്തില്‍ നിന്ന് -9.4 ശതമാനത്തിലേക്കാണ് റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക് ഉയര്‍ത്തിയത്. ജൂലൈ -സെപ്റ്റംബര്‍ കാലയളവില്‍ സമ്പദ് വ്യവസ്ഥ മികച്ച രീതിയിലുളള തിരിച്ചുവരവ് നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് ഫിച്ച് ഉയര്‍ത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ജിഡിപി 9.4 ശതമാനം ചുരുങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ +11 ശതമാനം വളർച്ചയും (മാറ്റമില്ലാതെ) +6.3 ശതമാനം വളർച്ചയും (+0.3 പിപി) കണക്കാക്കുന്നു," റേറ്റിംഗ് ഏജൻസി അതിന്റെ ആഗോള സാമ്പത്തിക വീക്ഷണത്തിൽ പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ (2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ) ജിഡിപി 4.2 ശതമാനം വളർച്ച നേടിയതായി ഫിച്ച് റേറ്റിം​ഗ്സ് കണക്കാക്കുന്നു. 

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പ്രവചനം നേരത്തെ 10.5 ശതമാനമായി കുത്തനെ കുറച്ചിരുന്നു. അഞ്ച് ശതമാനം സങ്കോചം ഉണ്ടാകുമെന്ന മുൻ അവലോകനത്തിൽ നിന്നായിരുന്നു ഇത്തരത്തിൽ -10.5 ലേക്ക് പ്രവചനം താഴ്ത്തിയത്.