Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനത്തിൽ വീണ്ടും വർധന, സ്വർണ ശേഖരവും ഉയർന്നു

എഫ്സിഎകൾ 6.403 ബില്യൺ ഡോളർ ഉയർന്ന് 524.742 ബില്യൺ ഡോളറിലേക്ക് എത്തി.

Foreign exchange reserves hike weekly report Nov. 2020
Author
Mumbai, First Published Nov 13, 2020, 11:11 PM IST

മുംബൈ: നവംബർ 6 ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 7.779 ബില്യൺ ഡോളർ ഉയർന്ന് 568.494 ബില്യൺ ഡോളറിലെത്തി. ഒക്ടോബർ 30 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 183 മില്യൺ ഡോളർ വർദ്ധിച്ച് 560.715 ബില്യൺ ഡോളറായിരുന്നു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ, കരുതൽ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്റ് ആസ്തികളിൽ (എഫ്സിഎ) വലിയ വർദ്ധനയുണ്ടായി.

എഫ്സിഎകൾ 6.403 ബില്യൺ ഡോളർ ഉയർന്ന് 524.742 ബില്യൺ ഡോളറിലേക്ക് എത്തി.

ഡോളർ അടിസ്ഥാനത്തിൽ കണക്കാക്കുന്ന വിദേശ കറൻസി ആസ്തിയിൽ വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഡോളർ ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകർച്ചയുടെയോ ഫലം കൂടി ഉൾപ്പെടുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം നവംബർ 6 ന് അവസാനിച്ച ആഴ്ചയിൽ സ്വർണ്ണ ശേഖരം 1.328 ബില്യൺ ഡോളർ ഉയർന്ന് 37.587 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയുമായുളള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശം ആഴ്ചയിൽ 7 മില്യൺ ഡോളർ ഉയർന്ന് 1.488 ബില്യൺ ഡോളറിലെത്തി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 40 മില്യൺ ഡോളർ വർദ്ധിച്ച് 4.676 ബില്യൺ ഡോളറായി.
 

Follow Us:
Download App:
  • android
  • ios