കൊച്ചി: കേരളത്തിൽ സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 28000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3500 രൂപ. ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് കേരളത്തിലും അനുഭവപ്പെടുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കുറക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ്വ് യോഗം ചേരാനിരിക്കെയാണ്  ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞത്.