ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 6,000 കോടി രൂപ ധനകാര്യ മന്ത്രാലയം അനുവദിച്ചു. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തിന്റെ പത്താമത്തെ ഗഡുവാണിത്.

ഈ തുകയിൽ 5,516.60 കോടി 23 സംസ്ഥാനങ്ങളിലേക്ക് നൽകി. 483.40 കോടി രൂപ നിയമസഭയുളള കേന്ദ്രഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ദില്ലി, ജമ്മു കശ്മീർ എന്നിവയ്ക്കായി നൽകി. അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നടപ്പാക്കിയതിൽ വരുമാന വിടവില്ല. 

ഇപ്പോൾ കണക്കാക്കിയ ജിഎസ്ടി വരുമാന നഷ്ടത്തിന്റെ 50 ശതമാനത്തിലധികം സംസ്ഥാനങ്ങൾക്കും നിയമസഭയുളള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തതായി ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.