തിരുവനന്തപുരം: ആറോ അതിൽ കൂടുതലോ മാസമായി ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആറ് മാസത്തിലധികമായി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് കേന്ദ്ര തീരുമാനം. കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഇരുപത്തൊന്‍പതാം വകുപ്പിന് കീഴിലാണ് രജിസ്ട്രേഷൻ വൈകിച്ച വ്യാപാരികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

റിട്ടേണ്‍ കൃത്യമായി അടക്കാത്തവരിൽ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാൻ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ മൊത്തം 3.53 ലക്ഷം രജിസ്റ്റേര്‍ഡ് വ്യാപാരികളാണ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 ശതമാനം വ്യാപാരികളും ഒക്ടോബർമാസത്തെ GSTR-3B സമർപ്പിച്ചിട്ടുണ്ട്.