ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 4,000 ത്തില്‍ ഏറെ പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ റിലയന്‍സ് - ബ്രിട്ടീഷ് പെട്രോളിയം (ബിപി) ധാരണപത്രത്തില്‍ ഒപ്പുവച്ചു. റിലയന്‍സിന് 51 ശതമാനവും ബിപിയ്ക്ക് 49 ശതമാനവും ഓഹരി വിഹിതത്തോടെയാണ് സംരംഭം ആരംഭിക്കുക. സംരംഭത്തിന്‍റെ ഭാഗമായി വിമാന ഇന്ധന വിതരണം നടത്താനും സംവിധാനം ഒരുക്കും. 

റിലയന്‍സിന്‍റെ നിലവിലുളള 1,400 പമ്പുകളും 31 വിമാന ഇന്ധന സ്റ്റേഷനുകളും ഇനിമുതല്‍ സംയുക്ത സംരംഭത്തിന്‍റെ ഭാഗമാകും. ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തിനകം സംരംഭത്തിന്‍റെ കീഴില്‍ പമ്പുകളുടെ എണ്ണം 5,500 ആയി ഉയരും. ഇരു കമ്പനികളുടെയും മൂന്നാമത്തെ സംരംഭമാണിത്. ഇന്ത്യയില്‍ എല്ലായിടത്തും ഇന്ധനം എത്തിക്കുമെന്ന വാഗ്ദാനത്തോടെയാണ് സംരംഭം ഇരു കമ്പനികളും നടപ്പാക്കുന്നത്.