തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളുടെ പരസ്യവും വില്‍പ്പനയും ജനുവരി ഒന്ന് മുതല്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. റിയല്‍ എസ്റ്റേറ്റ് എജന്‍റുമാര്‍ക്ക് വ്യവസായത്തില്‍ ഇടപെടുത്തതിനായുളള രജിസ്ട്രേഷനും ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി. അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങുന്നതിന് മുന്‍പ് ഏജന്‍റുമാരും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

എട്ട് അപ്പാര്‍ട്ട്മെന്‍റില്‍ കൂടുതല്‍ ഒരു കെട്ടിടത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഭൂമി വിനിയോഗമുളള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവയ്ക്ക് റെറ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. റിയല്‍ എസ്റ്റേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുളള ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ info.rera@kerala.gov.in എന്ന ഇ- മെയില്‍ വഴി പരാതി നല്‍കാം.