തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് മുന്‍ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. 

ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയുടെ നടപടി മാധ്യമശ്രദ്ധ നേടാനാണെന്ന് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടു തലേ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. 

വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താത്പര്യമുള്ള വനിതയാണ് അവരെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ സ്വഭാവം അങ്ങനെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയുണ്ടെന്നാണ് ഞാന്‍ കരുതുന്നത് - ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. 

"