മുംബൈ: മുംബൈ പ്രസ് ക്ലബ്ബിന്‍റെ മികച്ച് ക്രൈം റിപ്പോർട്ടർക്കുള്ള റെഡ് ഇങ്ക് അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ട് അരുൺ കുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക. ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടിനാണ് പുരസ്കാരം. മുംബൈയിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിച്ചു.