രണ്ടുദിവസം മുന്‍പ് അപ്‍ലോഡ് ചെയ്ത സഖാവ് ആല്‍ബം ഇരുപതിനായിരത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. പാട്ടെഴുതിയ സാമും പാടി ഹിറ്റാക്കിയ ആര്യ ദയാലുമാണ് ദൃശ്യാവിഷ്കാരത്തിലുമെത്തുന്നത്.

കവിത സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായപ്പോള്‍ തന്നെ കവിതയുടെ പിതൃത്വം ചൊല്ലിയുള്ള വിവാദങ്ങളും അരങ്ങുതകര്‍ത്തു. സാം മാത്യുവിന്റേതെന്ന പേരില്‍ പുറത്തുവന്ന കവിത വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയതാണെന്ന് വാദിച്ച് ഒറ്റപ്പാലം സ്വദേശി പ്രതീക്ഷ ശിവദാസ് രംഗത്തെത്തിയത്. എസ്എഫ്ഐ മുഖപത്രമായ സ്റ്റുഡന്റില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്ത കവിത അവിടെ നിന്ന് ചോര്‍ന്നതാണെന്ന വാദത്തെ എസ്.എഫ്.ഐയും തള്ളിക്കളഞ്ഞു. ഇതോടൊപ്പം സഖാവിനെ പലതരത്തില്‍ നിരൂപണം ചെയ്യുന്ന കുറിപ്പുകളും ഫേസ്ബുക്കില്‍ നിറഞ്ഞു. ഇതിനെല്ലാം ഒടുവിലാണ് സഖാവിന്റെ പുതിയ ദൃശ്യാവിഷ്കാരം പുറത്തുവരുന്നത്.