നവംബർ എട്ടിന് 500, 1000 രൂപ റദ്ദാക്കൽ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി ബാങ്ക് അവധി വരുന്നത്.   രണ്ടാം ശനിയും ഞായറാഴ്ചയും നബിദിനവും കഴിഞ്ഞ ശേഷം ചൊവ്വാഴ്ച മാത്രമേ ബാങ്കുകൾ ഇനി തുറന്ന് പ്രവർത്തിക്കൂ.  അതുകൊണ്ട് തന്നെ എടിഎമ്മുകളെ മാത്രം ആശ്രയിച്ചാകും ഈ മൂന്ന് ദിവസത്തെ സാമ്പത്തിക ഇടപാടുകൾ. ചില്ലറക്ഷാമം രൂക്ഷമായതും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പരിധിയും  ജനങ്ങളെ ദുരിതത്തിലാക്കുന്നു. എന്നാൽ, പണം തീരുന്ന മുറയ്ക്ക് നിറയ്ക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.