ദില്ലി: സയന്‍സ് വിഷയങ്ങളിലെ അധ്യാപക ജോലിക്കും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അര്‍ഹത ലഭിക്കുന്നതിനായുള്ള സിഎസ്ഐആര്‍-യുജിസി നെറ്റ് പരീക്ഷാഫലം ഇന്ന്. 

csirnet.nta.nic.എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. 2,25,889 പേരാണ് പരീക്ഷയെഴുതിയത്. 2019 ഡിസംബര്‍ 15 ന് നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് അസമിലും മേഘാലയയിലും 2019 ഡിസംബര്‍ 27 നായിരുന്നു പരീക്ഷ നടത്തിയത്.
Read More: പട്ന എയിംസില്‍ നഴ്സുമാര്‍ക്ക് അവസരം; 206 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു