സ്വന്തം പണം കയ്യില്‍ കിട്ടാന്‍ ലോണെടുത്ത് അതിന് പലിശയും അടയക്കേണ്ട അവസ്ഥ. കര്‍ഷിക സംഘങ്ങളുടെയും പാടശേഖര സംഘങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. വിത്തിനും വളത്തിനും പോലും പണം നല്‍കി കര്‍ഷകനെ സഹായിക്കാന്‍ ആര്‍ക്കും ആകുന്നില്ല. കൃഷിയിറക്കാനാവാതെ വന്നതോടെ കര്‍ഷകര്‍ മാത്രമല്ല കര്‍ഷകത്തൊഴിലാളികളും ബുദ്ധിമുട്ടിലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവാതിര ഞാറ്റുവേലയാണ്. രണ്ടാം വിളയ്ക്ക് ഞാറ്റടി തീര്‍ക്കേണ്ട സമയമെത്തി. പക്ഷേ വിത്തു പോലും വിതച്ചിട്ടില്ല ഈ പാടങ്ങളില്‍. നോട്ടുപ്രതിസന്ധി അവസാനിച്ചാലും വിതയ്ക്കാത്ത വിത്തും കൃഷിയിറക്കാനാവാതെ പോയ രണ്ടാംവിളയും വലിയ ക്ഷാമ കാലമാണ് പാലക്കാട്ടെ കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക.