തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം തട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നാല് പേർക്കാണ് പരിക്കേറ്റത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ, കോൺഗ്രസ് പ്രവർത്തകരായ മുനീർ കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. രാജീവിനെയും വിപിനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനീർ, കൃഷ്ണകുമാർ എന്നിവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 

അതേസമയം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ കെ മുരളീധരന്‍ എം എല്‍ എ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് ആദ്യ സംഭവം അല്ല. പ്രതിഷേധക്കാരെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.