Asianet News MalayalamAsianet News Malayalam

'മോദിജി ഞങ്ങള്‍ക്ക് ദൈവമാണ്'; ദീപാവലി പ്രത്യേക വിപണിയില്‍ മോദിയുടെ മുഖം പതിപ്പിച്ച സ്വര്‍ണ്ണവും വെള്ളിയും

'ഇതുവരെ ദീപാവലിയുടെ ഭാഗമായി ലക്ഷ്മീദേവിയെയും ഗണപതിയെയുമാണ് എല്ലാവരും ആരാധിച്ചിരുന്നത്. മോദിജിയും ഞങ്ങള്‍ക്ക് ദൈവമാണ്. അതുകൊണ്ടുതന്നെ ഇനി മുതല്‍ മോദിജിയെയും ആരാധിച്ചുതുടങ്ങുകയാണ്'

gold and silver bars embossed of modis face is in diwali special gold market
Author
Surat, First Published Nov 5, 2018, 4:49 PM IST

സൂറത്ത്: ദീപാവലി പ്രത്യേക വിപണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം പതിപ്പിച്ച സ്വര്‍ണ്ണവും വെള്ളിയും വില്‍പനയ്ക്ക്. സൂറത്തിലെ ഒരു ജ്വല്ലറിയാണ് മോദിയുടെ മുഖം പതിപ്പിച്ച സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ബാറുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് ആവശ്യക്കാരായി എത്തുന്നതെന്നാണ് ജ്വല്ലറിയുടമ അവകാശപ്പെടുന്നത്. 

'ഇതുവരെ ദീപാവലിയുടെ ഭാഗമായി ലക്ഷ്മീദേവിയെയും ഗണപതിയെയുമാണ് എല്ലാവരും ആരാധിച്ചിരുന്നത്. മോദിജിയും ഞങ്ങള്‍ക്ക് ദൈവമാണ്. അതുകൊണ്ടുതന്നെ ഇനി മുതല്‍ മോദിജിയെയും ആരാധിച്ചുതുടങ്ങുകയാണ്. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ മുഖം കൊത്തിയ സ്വര്‍ണ്ണം വാങ്ങുകയാണ്'- സ്വര്‍ണ്ണം വാങ്ങാനെത്തിയ ആള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ദീപാവലിയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും രാജ്യത്തെ ഉന്നതിയിലേക്കും ഐശ്വര്യത്തിലേക്കും നയിച്ച പ്രധാനമന്ത്രിയെന്ന നിലയ്ക്കാണ് മോദിയുടെ മുഖം പതിപ്പിച്ച സ്വര്‍ണ്ണം വില്‍പനയ്ക്ക് വയ്ക്കാന്‍ തീരുമാനിച്ചതെന്നും ജ്വല്ലറി ഉടമ മിലന്‍ അറിയിച്ചു. 

 

 

നേരത്തേ മോദിയുടെ ചിത്രമടങ്ങിയ സ്വര്‍ണ്ണ രാഖികളും ഇവര്‍ വിപണിയിലെത്തിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുടെ ചിത്രങ്ങളടങ്ങിയ സ്വര്‍ണ്ണ രാഖികളും ഇവിടെ വില്‍പന നടത്തിയിരുന്നു. 22 കാരറ്റില്‍ പണി കഴിപ്പിച്ച ഈ രാഖികളെല്ലാം ചൂടപ്പം പോലെയാണ് അന്ന് വിറ്റഴിഞ്ഞതെന്നാണ് ജ്വല്ലറി ഉടമ അവകാശപ്പെടുന്നത്. 

ഇക്കുറി മോദിയുടേത് കൂടാതെ, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ മുഖം പതിപ്പിച്ച സ്വര്‍ണ്ണവും ഇവിടെ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios