Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു; 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 26 പേര്‍ മരിച്ചു

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.

h1n1 death again kerala
Author
Thiruvananthapuram, First Published Nov 21, 2018, 7:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.

ഒരിടവേളക്കുശേഷമാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ വീണ്ടും പടരുന്നത്. വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയും രോഗ പകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. നിരീക്ഷണം ശക്തമാക്കിയതിനാൽ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലദോഷപ്പനി വന്നാല്‍ കൃത്യമായ ചികില്‍സ വിശ്രമം എന്നിവ ആവശ്യമാണ്. രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാൻ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios