നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ എറണാകുളം പദ്ധതി  ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുമ്പോഴാണ് ട്രഷറി പ്രതിസന്ധിയെപ്പറ്റി ധനമന്ത്രി അറിയിച്ചത്.നോട്ട് അസാധുവാക്കല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ ഇടിവുണ്ടാക്കി.ഭൂമി രജിസ്‌ട്രേഷന്‍ പകുതിയായി കുറഞ്ഞു.വിദേശമലയാളികള്‍ അയക്കുന്ന പണത്തിലും കുറവുണ്ടായി.

വ്യാപാരികളുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കി നികുതി ചോര്‍ച്ച തടയാനാണ് ലക്ഷ്യം.നികുതി വരുമാനത്തില്‍ 20 ശതമാനത്തിനന്റ  വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യം.അടുത്ത മൂന്ന് മാസത്തിനകം വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ലക്ഷ്യം കൈവരിക്കാന്‍ യത്‌നിക്കണം.ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വാരാന്ത്യറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും  മന്ത്രി നിര്‍ദേശിച്ചു