Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സമവായം ഉണ്ടാകണം: എം എം മണി

M M Mani On Athirappilli Project
Author
Adimali, First Published May 21, 2017, 10:09 PM IST

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള സമവായം ഉണ്ടാകുന്നത് നല്ലതാണെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.  ഇടുക്കിയെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കാൻ അടിമാലിയിൽ നടന്ന യോഗത്തിലാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജലവൈദ്യുത പദ്ധതികൾക്കു പുറമെ സോളാ‌ർ, കാറ്റ് എന്നിവയുടെ സഹായത്തോടെ  വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും.  ചെലവ് കൂടുതലായതിനാൽ ബ്രഹ്മപുരം, കായംകുളം എന്നീ വൈദ്യുത നിലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.  ഇവിടെ മറ്റേതെങ്കിലും തരത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെയെന്നും സർക്കാർ ആലോചിക്കുന്നുണ്ട്.


വിവിധ സർക്കാർ വകുപ്പുകൾ നൽകേണ്ട കുടിശ്ശിക ബോർഡിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി മണി പറഞ്ഞു.

ആദിവാസി കുടികളിൽ ഉൾപ്പെടെ 9954 വീടുകളിൽ പുതിയ കണക്ഷനുകൾ നൽകിയാണ് ഇടുക്കിയെ സന്പൂർണ വൈദ്യുതീകരണ ജില്ലയാക്കിയത്.

Follow Us:
Download App:
  • android
  • ios