ഗയ: ബിഹാറിൽ ട്രെയിനിൽ നിന്ന് 35 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. ഗയയിൽ ജനശതാബ്ദി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിൽ നിന്നാണ് 35 ലക്ഷം രൂപയുടെ അസാധുവായ 500 രൂപയുടെ നോട്ടുകൾ പൊലീസ് കണ്ടെടുത്തത്. കൂടാതെ മൂന്നു ബാഗുകളിലായി 14 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസി വൃത്തങ്ങള്‍  പറഞ്ഞു. ചൊവ്വാഴ്ച 2000ത്തിന്‍റെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി പശ്ചിമ ബംഗാളിലെ ബിജെ പി നേതാവ് മനീഷ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.