ആത്മാർത്ഥമായി ജോലി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ല. പൊലീസിന് തെറ്റ് സംഭവിച്ചാൽ തിരുത്തുന്നതിന് കാലതാമസം വരില്ലെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി. എന്നാൽ തെറ്റായ വിമർശനങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ അതിൽ വേവലാതിപ്പെടേണ്ടതില്ല. പൊലീസ് ലോക്കപ്പിൽ മൂന്നാംമുറ പാടില്ല . ലോക്കപ്പ് മർദ്ദനമുണ്ടായാൽ സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ ഉൾപ്പെടെ സസ്പെൻഷനിലാകും . പൊലീസ് സേനയിലെ അഴിമതി അവസാനിപ്പിക്കും. പൊലീസ് സേനയിൽ 15 ശതമാനം വനിതകൾ വരുന്ന രീതിയിൽ റിക്രൂട്ടിംഗ് നടത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.