Asianet News MalayalamAsianet News Malayalam

തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു. 

women complaints that bjp gave money for vote in thrissur
Author
First Published Apr 25, 2024, 7:05 PM IST | Last Updated Apr 25, 2024, 7:05 PM IST

തൃശൂര്‍: ബിജെപി വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍. അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതിക്കാർ. 

പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു. 

സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിക്കുന്നു. 

തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. വിഎസ് സുനില്‍ കുമാര്‍ ഇടതിന്‍റെ സ്ഥാനാര്‍ത്ഥിയും. 

Also Read:- കൂടുതല്‍ കിറ്റുകള്‍ പിടിച്ചു, ന്യായീകരിച്ച് ബിജെപി; നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios