കൊച്ചി: നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ഉത്തരവ് പ്രകാരമുള്ള ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്നും സാമ്പത്തിക ബാധ്യത ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും ആശുപത്രി മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയാല്‍ ചികിത്സാ ചെലവ് 120 ശതമാനം കൂട്ടുമെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്.

നിലപാട് വ്യക്തമാക്കി തൊഴിൽ വകുപ്പ് മന്ത്രിയെ കാണുമെന്നും പരിഹാരമില്ലെങ്കിൽ നിയമ നടപടി മുന്നോട്ടു പോകുമെന്നും ആശുപത്രി മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. കിടക്കകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ മിനിമം 20000 രൂപയില്‍ തുടങ്ങി 30000 രൂപ വരെ പുതുക്കിയ അടിസ്ഥാന ശമ്പളം. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശബളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.