കോട്ടയം:  ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ എം മാണി പ്രതികരിച്ചു. 

മുന്നാക്കകാരിലെ  പിന്നോക്കകാർക്ക് സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പേ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്.  സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നോക്കകാർക്ക് സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത്  നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന്   കെ എം മാണി പറഞ്ഞു.