മുക്കോലയിലെ ഒരു  വീട്ടിൽ നിന്ന് 23 പവനും 43 ആയിരം രൂപയും കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ജയിലിൽ വെച്ച് പരിചയത്തിലായ ഇവർ പുറത്തിറങ്ങിയ ശേഷം കവർച്ചകൾ ആസൂത്രണം ചെയ്യുകയും കാർ വാടകക്കെടുത്ത് കറങ്ങി ആളില്ലാത്ത വീടുകൾ കണ്ട് പിടിക്കുകയും  മോഷണം നടത്തുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പലസ്ഥലങ്ങളിലായി വിറ്റിട്ടുണ്ടെന്നും ഇത് കണ്ടെത്താനുള്ള ശ്രമം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.