പാലാ: കേരളാ കോൺഗ്രസിലെ തർക്കം, രണ്ടില ആർക്കെന്ന തമ്മിൽത്തല്ല്, പിണക്കം, പിന്നെയും ഇണക്കം. ഇടയ്ക്ക് യുഡിഎഫിന്‍റെ ഇടപെടൽ. സമാന്തര പ്രചാരണത്തിന് ഇറങ്ങുമെന്നും, ഇല്ലെന്നുമുള്ള പ്രഖ്യാപനങ്ങൾ. ഒടുവിൽ പ്രചാരണത്തിന് ഇറങ്ങാനുള്ള തീരുമാനം. 'പാലാപ്പോര്' കടുക്കുമ്പോഴും ഓണദിവസം പി ജെ ജോസഫ് ഇതൊന്നും കണക്കാക്കുന്നതേയില്ല. 

ഓണദിവസം പ്രചാരണത്തിനിറങ്ങിയപ്പോഴാണ് പി ജെ ജോസഫ് കുറച്ചു കുട്ടികളെ കണ്ടത്. പിന്നെ കയ്യടിയായി, തമാശയായി. ഒടുവിൽ പി ജെ സ്വന്തം ഐറ്റം പുറത്തെടുത്തു - പാട്ട്. കുട്ടികൾക്കൊപ്പം ഓണദിവസം പാടിയ പാട്ടോ? 'മേടക്കാറ്റ് വീശിച്ചാഞ്ഞ് വീണ തേൻവരിക്കപ്ലാവിന്‍റെ' പാട്ടും.