Asianet News MalayalamAsianet News Malayalam

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിർവഹിച്ചത് 6,59,430 തീർഥാടകർ

രജിസ്റ്റർ ചെയ്തവരിൽ 59 ശതമാനം സൗദി പൗരന്മാരും 41 ശതമാനം രാജ്യത്തുള്ള വിദേശികളുമാണ്. ഇതിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. 

659430 pilgrims performed umrah within the last three weeks
Author
Riyadh Saudi Arabia, First Published Oct 29, 2020, 3:21 PM IST

റിയാദ്: കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീർഥാടനം പുനഃരാരംഭിച്ച് മൂന്നാഴ്ചക്കിടെ 6,59,430 തീർഥാടകർ ഉംറ നിർവഹിച്ചു. ഈ മാസം നാല് മുതൽ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദർശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമർനാ ആപ്പിൽ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. 

രജിസ്റ്റർ ചെയ്തവരിൽ 59 ശതമാനം സൗദി പൗരന്മാരും 41 ശതമാനം രാജ്യത്തുള്ള വിദേശികളുമാണ്. ഇതിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. ആപ്പിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 12,26,715 കവിഞ്ഞിട്ടുണ്ട്. മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തിയവരുടെ എണ്ണം 4,64,960 ഉം റൗദയിൽ സലാം പറയാൻ 69,926 പേരും റൗദയിൽ നമസ്കാരത്തിന് 21,599 പുരുഷന്മാരും 10,800 സ്ത്രീകളും എത്തിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. ഇഅ്തമർനാ ആപ്പിൽ 14,33,176 പേർ രജിസ്റ്റർ ചെയ്തു.

Follow Us:
Download App:
  • android
  • ios