Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 99 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

കൊവിഡ് രോഗബാധിതരിൽ 3,295 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

99 new covid cases reported in Saudi Arabia along with one new death
Author
Riyadh Saudi Arabia, First Published Apr 29, 2022, 7:54 PM IST

റിയാദ്: സൗദി അറേബ്യയിൽ 99 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 151 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണവും പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 753,921 ആയി. ആകെ രോഗമുക്തരുടെ എണ്ണം 741,540 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,086 ആയി. 

കൊവിഡ് രോഗബാധിതരിൽ 3,295 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,947 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

ജിദ്ദ - 27, റിയാദ് - 18, മദീന - 12, മക്ക - 12, ത്വാഇഫ് - 7, അബഹ - 6, ദമ്മാം - 4, ജീസാൻ - 3, അൽബാഹ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,276,430 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,432,978 ആദ്യ ഡോസും 24,770,342 രണ്ടാം ഡോസും 13,073,110 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios