റിയാദ്: സൗദി അറേബ്യയിൽ സംഗീത പരിപാടിക്കിടെ സഭ്യമല്ലാതെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു. റിയാദ് സീസണിന്‍റെ ഭാഗമായി നടന്ന വലിയ സംഗീത പരിപാടിക്കിടെയാണ് ഒരു പറ്റം സ്ത്രീകളും പുരുഷന്മാരും മാന്യമല്ലാത്ത പെരുമാറ്റം നടത്തിയത്. പൊതുമര്യാദ ലംഘിച്ച് വസ്ത്രം ധരിച്ചതിനും പെരുമാറിയതിനും 52 പേരെയാണ് അറസ്റ്റ് ചെയ്തത്.

അശ്ലീലമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നും കേസുണ്ട്. പരിപാടി കാണാനെത്തിയ സ്വദേശി പൗരന്മാരുടെ പരാതി പ്രകാരമാണ് അറസ്റ്റ്. 52 പേരിൽ 29 പേര്‍ സ്ത്രീകളാണ്. സഭ്യമല്ലാത്ത സംസാരം നടത്തിയതിനും വസ്ത്രം ധരിച്ചതിനുമാണ് സ്ത്രീകളുടെ അറസ്റ്റ്. സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് പുരുഷന്മാരുടെ അറസ്റ്റ്.