Asianet News MalayalamAsianet News Malayalam

ശിരോവസ്ത്രം ഒഴിവാക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ യുവതിക്ക് നഷ്ടപരിഹാരം

ബഹ്റൈനിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ശിരോവസ്ത്രം ധരിക്കരുതെന്ന് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

bahrain labor court orders for compensation to woman who lost job for wearing hijab
Author
Manama, First Published Mar 2, 2019, 3:41 PM IST

മനാമ: ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ലേബര്‍ കോടതി വിധിച്ചു. അറബ് വംശജയായ യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ബഹ്റൈനിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ശിരോവസ്ത്രം ധരിക്കരുതെന്ന് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 5726 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.

Follow Us:
Download App:
  • android
  • ios