Asianet News MalayalamAsianet News Malayalam

സൗദിയില്‍ കള്ളപ്പണ, തീവ്രവാദ ഇടപാടുകള്‍ ഇല്ലാതാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് രംഗത്ത്

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കും മാനവ വിഭവശേഷി മന്ത്രാലയവും സഹകരണവും ഏകോപനവും വര്‍ധിപ്പിക്കും. കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ധനസഹായവും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കും.

central bank and ministry of human resources agreed to act against money laundering
Author
Riyadh Saudi Arabia, First Published Jan 22, 2021, 8:46 AM IST

റിയാദ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ നേരിടാന്‍ സൗദി സെന്‍ട്രല്‍ ബാങ്കും (സാമ) മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ ധാരണയില്‍ ഒപ്പുവെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം എന്നീ രാജ്യവിരുദ്ധ ഇടപാടുകള്‍ ഇല്ലാതാക്കുന്നതിന് സൗദി മന്ത്രിസഭ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ധാരണയെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കും മാനവ വിഭവശേഷി മന്ത്രാലയവും സഹകരണവും ഏകോപനവും വര്‍ധിപ്പിക്കും. കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ധനസഹായവും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കും. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍  നല്‍കുന്നത് വര്‍ധിപ്പിക്കും. മേല്‍നോട്ട വിവരങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം സുഗമമാക്കല്‍, കള്ളപ്പണം, തീവ്രവാദ സാമ്പത്തിക ഇടപാടുകള്‍ ഇല്ലായ്മ ചെയ്യാനാവശ്യമായ നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വികസിപ്പിക്കുന്നതിലെ സഹകരണം, പരിശീലന മേഖലയിലെ സഹകരണം ശക്തിപ്പെടുത്തല്‍ എന്നിവയും ധാരണയിലൂടെ ലക്ഷ്യമിടുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios