മസ്കറ്റ്: ഒമാനിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഫിൻലൻഡ്‌ കോൺസുലേറ്റ് തുടക്കം കുറിച്ചു. ക്രിസ്തുമസ് സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നാല് ദിവസം നീണ്ടു നിൽക്കുന്ന ചിത്ര പ്രദര്‍ശനത്തിനും തുടക്കമായി. ഫിൻലാൻഡ് കൗൺസിലർ  അബ്ദുൽറദ  മുസ്തഫ സുൽത്താനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഒമാൻ, ഫിൻലൻഡ്‌, ഇന്ത്യ എന്നീരാജ്യങ്ങൾക്കു പുറമെ  പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രകാരന്മാർ ഈ കിസ്തുമസ് ചിത്ര പ്രദര്‍ശനത്തിൽ പങ്കെടുക്കുന്നുണ്ട്. കാലിക സാമൂഹിക സാംസ്കാരിക വിഷയങ്ങളെ ഉൾക്കൊളിച്ചുള്ള പ്രമേയങ്ങളായിരുന്നു ചിത്രകാരന്മാർ ക്രിസ്മസ് ചിത്ര പ്രദർശനത്തിനായി തിരഞ്ഞെടുത്തത്.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഒത്തുചേരാനും സന്തോഷം പങ്കുവയ്ക്കാനുമുള്ള അവസരത്തിനായിട്ടാണ് ഒമാനിലെ ഫിൻലാൻഡ് കോൺസുലേറ്റ് ഇങ്ങനെ ഒരു ആശയത്തിൽ ആഘോഷം ഒരുക്കിയത്.