Asianet News MalayalamAsianet News Malayalam

യുനെസ്​കോയിൽ സൗദി അറേബ്യക്ക്​ ആദ്യമായി ഒരു വനിതാ അംബാസഡർ

ഹൈഫ ബിൻത് അബ്‌ദുൽ അസീസ്​ ആൽമുഖ്​രിമാണ്​​ സൗദിയുടെ പുതിയ യുനെസ്കോ അംബാസഡർ. 2017 ഡിസംബർ മുതൽ സൗദി സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഹൈഫ കിങ്​ സഊദ് സർവകലാശാലയിൽ പ്രഫസറുമാണ്​.

first lady ambassador in UNESCO for Saudi Arabia
Author
Unesco, First Published Jan 15, 2020, 3:45 PM IST

റിയാദ്​: യുനെസ്​കോയിൽ സൗദി അറേബ്യക്ക്​ ആദ്യമായി ഒരു വനിതാ അംബാസഡർ നിയമിതയായി. യു.എന്നിന് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്​ത്ര, സാംസ്​കാരിക ഏജൻസിയായ യുനെസ്​കോയിൽ രാജ്യത്തെ പ്രതിനിധീകരിച്ച്​ ആദ്യമായാണ്​ സ്​ത്രീ സ്ഥിരാംഗം എത്തുന്നത്​. ഹൈഫ ബിൻത് അബ്‌ദുൽ അസീസ്​ ആൽമുഖ്​രിമാണ്​​ സൗദിയുടെ പുതിയ യുനെസ്കോ അംബാസഡർ. 2017 ഡിസംബർ മുതൽ സൗദി സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഹൈഫ കിങ്​ സഊദ് സർവകലാശാലയിൽ പ്രഫസറുമാണ്​. കിങ്​ സഊദ് സർവകലാശാലയിൽ നിന്ന് ബിരുദവും ബ്രിട്ടനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹൈഫാ രാജ്യത്ത് മനുഷ്യാവകാശം, വികസനം തുടങ്ങിയ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും സജീവമായി പ്രവർത്തിക്കുന്നു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ജി 20 ഉച്ചകോടിയിലും പങ്കെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios