Asianet News MalayalamAsianet News Malayalam

കനത്ത മഴയില്‍ ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ താളംതെറ്റി

ബുധനാഴ്ച പുലര്‍ച്ചെ കനത്ത മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്‍തത്. വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 

Flights delayed at Dubai airport  due to waterlogging
Author
Dubai - United Arab Emirates, First Published Dec 11, 2019, 12:25 PM IST

ദുബായ്: കനത്ത മഴയെതുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി. വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ ദുബായിലേക്ക് വരുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങള്‍ വൈകുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെ കനത്ത മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്‍തത്. വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകളിലോ അല്ലെങ്കില്‍ www.dubaiairports.ae എന്ന വെബ്‍സൈറ്റിലോ വിമാനങ്ങളുടെ തല്‍സ്ഥിതി പരിശോധിക്കണം. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ അറിയാന്‍ +971 4 2166666 എന്ന നമ്പറിലും ബന്ധപ്പെടാം.

Follow Us:
Download App:
  • android
  • ios