റിയാദ്: ഹജ്ജ് തീർത്ഥാടനം തുടങ്ങി 11 ദിവസം പിന്നിടുമ്പോൾ മദീനയിലും മക്കയിലുമെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ എണ്ണം അരലക്ഷം കവിഞ്ഞു. മദീനയിലെത്തിയ മലയാളി തീർത്ഥാടകർ ഹജജ് കർമ്മം നിർവ്വഹിക്കാനായി ഇന്നുമുതൽ മക്കയിലക്ക് യാത്ര തിരിക്കും. 

മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കടുത്ത ചൂട് തീർത്ഥാടകരെ അലട്ടുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ള ആശുപത്രികളിലും ഡിസ്‌പെൻസറികളിലുമായി ഇതുവരെ 4500ലേറെ തീർത്ഥാടകർ ചികിത്സ തേടി.

ഹജ്ജ് കമ്മിറ്റി വഴി ഇതുവരെ 40,866 തീർത്ഥാടകരെത്തിയപ്പോൾ സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയത് 14,212 തീർത്ഥാടകരാണ്. സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയ തീർത്ഥാടകാരിൽ കൂടുതലും മലയാളികളാണ്.  മദീന വിമാനത്താവളം വഴിയെത്തിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം ഇന്ന് വൈകുന്നേരത്തോടെ മക്കയിലെത്തി.

മദീനയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ തീർത്ഥാടകർ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിലേക്കു മടങ്ങുക.