കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി സജീര്‍ (29)ആണ് മരിച്ചത്. 2018 ഡിസംബറില്‍ കുവൈത്തിലെത്തിയ സജീര്‍ റൗദയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഫുട്ബോള്‍ കളിക്കാന്‍ പുറത്തുപോയിരുന്നു. തിരികെ വന്നശേഷമായിരുന്നു സംഭവം. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കൂടെയുള്ള മറ്റ് ഡ്രൈവര്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.