മസ്കറ്റ്: ഒമാനിൽ കൊവിഡ്  19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീംകമ്മറ്റി പുറപ്പെടുവിച്ച  ഉത്തരവുകൾ പാലിക്കാത്തതിന് മസ്കറ്റിലെ രണ്ട് ഷോപ്പിംഗ് സെന്‍ററുകള്‍ക്കെതിരെ നടപടി. മസ്‌കറ്റ് നഗരസഭാ സീബ് വിലായത്തിലെ രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകളാണ്  അടപ്പിച്ചത്.

സുപ്രീംകമ്മറ്റിയുടെ  തീരുമാനങ്ങൾ പാലിക്കാത്തതു മൂലം നിയമ നടപടികളുടെ ഭാഗമായിട്ടാണ് രണ്ടു ഷോപ്പിംഗ്  സെന്ററുകളും അടപ്പിച്ചതെന്നു  നഗര സഭ വ്യക്തമാക്കി. ഷോപ്പിംഗ് സെന്ററുകളുടെ പേരുകൾ  പരാമർശിക്കാതെയാണ് മസ്കറ്റ് നഗരസഭ വാർത്താക്കുറിപ്പ്  പുറത്തിറക്കിയിരിക്കുന്നത്.