കോഴിക്കോട്: കോടഞ്ചേരി സ്വദേശി അമേരിക്കയിൽ കൊവിഡ്-19 ബാധിച്ചു മരിച്ചു. വേളംകോട് ഞാളിയത്ത് റിട്ട. ലഫ്റ്റനന്‍റ് കമാൻഡർ സാബുൻ എൻ ജോണിന്റെ മകൻ പോൾ (21) ആണ് അമേരിക്കയിലെ ടെക്സാസിൽ മരിച്ചത്. ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗ ബാധയേറ്റത്.

ടെക്സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു പോള്‍.  ഇതോടെ കൊവിഡ്- 19 രോഗബാധയെത്തുടർന്ന്
അമേരിക്കയിൽ ഇന്ന് നാല് മലയാളികൾ മരിച്ചു.  അമേരിക്കയിൽ മാത്രം കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ഉം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ഉം ആയി.

പോളിന്റെ പിതാവ് നാവികസേനയിൽ നിന്നു വിരമിച്ച ശേഷം ഐബിഎംൽ ജോലി ചെയ്യുകയാണ്. മാതാവ് കടുവത്തിങ്കൽ കുടുംബാഗം ജെസി. സഹോദരൻ ഡേവിഡ്.