നിലവിൽ ഈ തസ്തികകളിൽ തൊഴിൽ ചെയ്തു വരുന്ന  വിദേശികൾക്ക് തങ്ങളുടെ വിസാ കാലാവധി  പൂർത്തിയാകുന്നതുവരെ തൊഴിലിൽ തുടരുവാൻ സാധിക്കും. 

മസ്‍കത്ത്: ഒമാനില്‍ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 11 തസ്തികകൾ കൂടി സ്വദേശിവത്കരിക്കാൻ ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം 182/ 2020 അനുസരിച്ച് താഴെ പറയുന്ന തസ്തികകളാണ് ഒമാൻ സ്വദേശികൾക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നത്.

  1. ഹോസ്റ്റൽ സൂപ്പർവൈസർ
  2. സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധൻ
  3. സോഷ്യൽ കെയർ സ്പെഷ്യലിസ്റ്റ്
  4. സൈക്കോളജിസ്റ്റ്‌
  5. സോഷ്യൽ സ്പെഷ്യലിസ്റ്റ്
  6. പൊതു സാമൂഹിക പ്രവർത്തകൻ
  7. വിദ്യാർത്ഥി പ്രവർത്തന വിദഗ്ധൻ
  8. സോഷ്യൽ റിസർച്ച് ടെക്നീഷ്യൻ,
  9. സോഷ്യൽ സർവീസ് ടെക്നീഷ്യൻ
  10. അസിസ്റ്റന്റ് സോഷ്യൽ സർവീസ് ടെക്നീഷ്യൻ
  11. സോഷ്യൽ ഗൈഡ്.

നിലവിൽ ഈ തസ്തികകളിൽ തൊഴിൽ ചെയ്തു വരുന്ന വിദേശികൾക്ക് തങ്ങളുടെ വിസാ കാലാവധി പൂർത്തിയാകുന്നതുവരെ തൊഴിലിൽ തുടരുവാൻ സാധിക്കും. എന്നാൽ തുടർന്ന് വിസ പുതുക്കാൻ കഴിയുകയില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.