മസ്‍കത്ത്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഒമാനിൽ രാത്രി സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ 11 മുതൽ 24 വരെയായിരിക്കും നിയന്ത്രണം. രാത്രി എട്ട്  മണി  മുതൽ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും യാത്രാ വിലക്കെന്ന് ഒമാൻ ടെലിവിഷൻ അറിയിച്ചു.

രാത്രി എട്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ അഞ്ച് മണി വരെ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുവാൻ പാടുള്ളതല്ലെന്നും  അറിയിപ്പിൽ പറയുന്നു. ഇനിയൊരു  അറിയിപ്പ് ഉണ്ടാവുന്നതുവരെ രാജ്യത്തെ എല്ലാ ബീച്ചുകളും അടച്ചിടാനും സുപ്രീം കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്.