രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇന്ന് 1210 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 939 ഒമാന്‍ സ്വദേശികളും 271 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50207 ആയി .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഒമ്പത് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. 32005 പേര്‍ സുഖം പ്രാപിച്ചുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു